പൊതുവിദ്യാഭ്യാസം നവ ലിബറൽ അജണ്ടകൾ ഒളിച്ചുകടത്താനുള്ള വേദിയല്ല: കെ എൻ എം മർകസുദ്ദഅ് വ

Wayanad

അമ്പലവയൽ: പൊതുവിദ്യാഭ്യാസ മേഖലയിൽ ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങിയ മതവിരുദ്ധരായ ഇടതുപക്ഷ സർക്കാർ സൂംബ ഡാൻസിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതും നവലിബറലിസത്തിന്റെ അജണ്ടകളാണെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്ന് കെ.എൻ.എം ആദർശ സമ്മേളനം ആവശ്യപ്പെട്ടു .

മതവിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ട് സൂംബ ഡാൻസ് അടിച്ചേൽപ്പിക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സ്കൂളുകളിൽ കായികാധ്യാപകരെ നിയമിച്ചുകൊണ്ട് കുട്ടികളുടെ കായികക്ഷമതയും മാനസികോല്ലാസവും ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മാനസികോല്ലാസത്തിന്റെ അഭാവം കൊണ്ടാണ് കുട്ടികൾ ലഹരിക്കടിമകളാകുന്നതെന്നതിന് ശാസ്ത്രീയ പഠനങ്ങളൊന്നുമില്ല . പരിസരം മറന്നു തിമിർത്താടുന്ന വേദികളിലേക്കാണ് സാധാരണഗതിയിൽ ലഹരി അതിവേഗം കയറിവരുന്നത് . കലാലയ മുറ്റത്തേക്ക് ലഹരി എത്തിക്കാനുള്ള കവാടം തുറന്നിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി .

കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഡോ. അശ്റഫ് കൽപ്പറ്റ , ഡോ. ഇസ്മായിൽ കരിയാട്, കെ.എം സൈതലവി എഞ്ചിനീയർ, കെ.പി മുഹമ്മദ് , അബ്ദുൽ ജലീൽ മദനി ,അമീർ അൻസാരി എന്നിവർ പ്രസംഗിച്ചു.