രക്തദാന ക്യാമ്പും ജനറല്‍ ബോഡിയും സംഘടിപ്പിച്ചു

Wayanad

കല്പറ്റ: കേരള സ്‌റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ കല്പറ്റ എം ജി ടി ഹാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യൂണിയന്റെ ജനറല്‍ ബോഡി യോഗം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം പി കെ അബു നിര്‍വഹിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ നിര്‍മല അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് റിജേഷ് വി എസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജയേഷ് വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.