സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

Crime

പത്തനംതിട്ട: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ പൊലീസാണ് അടൂര്‍ ആനന്ദപ്പള്ളി സ്വദേശി ആര്‍ രഞ്ജിത്ത് (32) നെ അറസ്റ്റ് ചെയ്തത്.

അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി ജൂണ്‍ 9നും 11നും രാത്രിയിലാണ് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്ന് അറിയിച്ചതു പ്രകാരം അടൂര്‍ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. പോക്‌സോ വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.