ആയഞ്ചേരി: നിപ ബാധിച്ച് മരിച്ച മബ്ലിക്കുനി ഹാരിസിന്റെ അകാല നിര്യാണത്തില്‍ മംഗലാട് പറമ്പില്‍ ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. സ്‌കൂളിലെ ഏത് പരിപാടികളിലും സജീവ സാന്നിധ്യവും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുന്ന ഹാരിസ് നാട്ടുകാര്‍ക്ക് വലിയ നൊമ്പരമായി മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുമുണ്ട്. കുടുംബത്തിനും സഹപാഠികള്‍ക്കുമുണ്ടായ തീരാവേദനയില്‍ അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍, പ്രധാനാധ്യാപകര്‍ ആക്കായി നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
