സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്
സിനിമാ, വിനോദരംഗത്ത് സുപരിചിതരായ ഐന്‍സ്റ്റീന്‍ മീഡിയയും മുംബൈയില്‍നിന്നുള്ള അള്‍ട്രാ മീഡിയ ആന്‍ഡ് എന്റെര്‍റ്റൈന്മെന്റും കൈകോര്‍ക്കുന്നു. ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജിനെ നായകനാക്കി ഐന്‍സ്റ്റീന്‍ മീഡിയ നിര്‍മിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ആന്റണി’യുടെഡിജിറ്റല്‍ പകര്‍പ്പവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കിക്കൊണ്ടാണ് ദക്ഷിണേന്ത്യയിലേക്കുള്ള അള്‍ട്രയുടെ വരവ്. വരും വര്‍ഷങ്ങളില്‍ ഐന്‍സ്റ്റീന്‍ മീഡിയയും അള്‍ട്രയും മലയാളത്തിലും തമിഴിലും സിനിമകള്‍ നിര്‍മ്മിക്കാന്‍ പരസ്പരം സഹകരിക്കും. വരാനിരിക്കുന്ന സിനിമകള്‍ക്ക് വലിയ തോതില്‍ റീച്ച് ഉറപ്പ് വരുത്തുന്നതിന് അള്‍ട്രയും ഐന്‍സ്‌റ്റൈന്‍ മീഡിയും തമ്മിലുള്ള അസോസിയേഷന്‍ വഴി സാധ്യമാകുമെന്നും, അള്‍ട്ര ഇത് നിറവേറ്റുന്നതിനായി ഒരു മെഗാ ഛഠഠ പ്ലാറ്റ്‌ഫോമുമായി പാര്‍ട്ണര്‍ഷിപ്പിന് തയ്യാറെടുക്കുന്നതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഉയര്‍ന്ന നിലവാരമുള്ളതും സാംസ്‌കാരിക വൈവിധ്യം നിറഞ്ഞതുമായ സിനിമകള്‍ കൂടുതല്‍പ്രേക്ഷകരിലെത്തിക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും വിവിധ ഭാഷകളിലും കലാമൂല്യമുള്ള പുതിയ കഥകള്‍ കണ്ടെത്തി സിനിമയാക്കാനും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് ഐന്‍സ്റ്റീന്‍ മീഡിയയുടെ സി.ഇ.ഒ ഐന്‍സ്റ്റീന്‍ സാക് പോള്‍ പറഞ്ഞു. രാജ്യത്തെ വിനോദ രംഗത്ത് സ്വാഗതാര്‍ഹമായ നല്ല മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആണ് ഈ കൂടിച്ചേരല്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം ദക്ഷിണേന്ത്യന്‍ സിനിമാവിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞതിന്റെ പ്രത്യാശയിലാണ് അള്‍ട്രാ മീഡിയ അധികൃതരും. മലയാളവും തമിഴും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലുള്ള സിനിമകളെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അള്‍ട്രാമീഡിയ ആന്‍ഡ് എന്റെര്‍റ്റൈന്മെന്റിന്റെ സിഇഒ സുശീല്‍കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ദേശീയതലത്തില്‍ എല്ലാ വിഭാഗംപ്രേക്ഷകര്‍ക്കും അടുത്തറിയാന്‍ സാധിക്കുന്ന സിനിമകള്‍ നിര്‍മിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
രണ്ടുകമ്പനികളും ഏതാനും പുതിയ സിനിമകളില്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദക്ഷിണേന്ത്യയിലെ രണ്ട് വന്‍ സിനിമാനിര്‍മാണ കമ്പനികള്‍ ഒത്തൊരുമിക്കുന്നതോടെ, പ്രേക്ഷകര്‍ക്ക് അന്തര്‍ദേശീയ നിലവാരമുള്ള വൈവിധ്യമാര്‍ന്ന നിരവധി ചിത്രങ്ങള്‍ ആസ്വദിക്കാനാകും എന്നുറപ്പാണ്.