കരിപ്പൂര്(വെളിച്ചം നഗര്‍): രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സമ്മേളന വിജയത്തിനായി പ്രവര്‍ത്തകര്‍ സജീവമായതോടെ ഒരുങ്ങുന്നത് ചരിത്ര സംഭവമാകുന്ന മുജാഹിദ് സമ്മേളനം. വലിപ്പ ചെറുപ്പ വേര്‍തിരിവില്ലാതെ എല്ലാവരും സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തന സജ്ജരായിരിക്കുന്നതും സമ്മേളന ചരിത്രത്തില്‍ ആദ്യം. സമ്മേളനം തുടങ്ങുന്നതിന് മുമ്പ്് സമ്മേളന നഗരിയില്‍ ഇത്രയും ആള്‍ക്കൂട്ടം ഉണ്ടാകുന്നതും ഇതിന് മുമ്പില്ലാത്തത് തന്നെ.
പ്രതികൂല കാലാവസ്ഥയും മറ്റ് ചില കാരണങ്ങളാലുമെല്ലാം സമ്മേളനം പല തിയ്യതികള്‍ മാറ്റേണ്ടി വന്നതിന്റെ പ്രയാസങ്ങളും ബാധ്യതകളും ഉണ്ടെങ്കിലും പ്രവര്‍ത്തകരുടെ കരുത്തും കരുതലും അവയെ അതിജീവിക്കുന്നതിനുള്ള കരുത്താക്കി മാറ്റിയിരിക്കുയാണ്് ഇത്തവണത്തെ സമ്മേളനം.
സമ്മേളനങ്ങളുടെ പരമ്പരാഗത ശൈലികളില്‍ നിന്നും വ്യത്യസ്തമായി നിരവധി പഠന സെഷനുകളും പഠനത്തോടൊപ്പം വിനോദവും വിജ്ഞാനവും പകരുന്ന അനുബന്ധ പരിപാടികളും ഇത്തവണത്തെ പ്രത്യേകത തന്നെ.
ദി മെസേജ് എക്‌സിബിഷന്‍ എടുത്തുപറയേണ്ട ഒന്നാണെങ്കിലും കാര്‍ഷികമേളയും കുട്ടികള്‍ക്കുള്ള കിഡ്‌സ് പാര്‍ക്കും എബിലിറ്റിയുടേയും കെയര്‍ഹോമിന്റേയും സ്റ്റാളുകളും ഒട്ടും പിന്നിലല്ല. ഇവിടങ്ങളിലേക്ക് സമ്മേളനത്തിന് മുമ്പേ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പ്രവര്‍ത്തകര്‍ ഇതിന്റെ തെളിവുതന്നെയാണ്.
ഒരു സമ്മേളനത്തിന് സര്‍വ്വവും സമര്‍പ്പിച്ച് രംഗത്തിറങ്ങിയാല്‍ ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിസന്ധികളേയും അതിജീവിച്ച് ചരിത്രം കുറിക്കാനാകുമെന്ന തെളിവൂടെയാണ് ഇത്തവണ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനം.