നിങ്ങള്‍ എവിടെയായാലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
എ വി ഫര്‍ദിസ്
കോഴിക്കോട്: രാജ്യത്തെ രണ്ട് പ്രബല മതന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുവാന്‍ വര്‍ഗീയ ശക്തികള്‍ സമര്‍ഥമായി പദ്ധതികള്‍ ആസൂത്രണം ചെയത് നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം മതന്യൂനപക്ഷങ്ങളും പൊതുസമൂഹവും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസം കഴിയുംതോറും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭയപ്പാട് കൂടിവരികയാണ്. കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികളുടെ ഭാഗത്തു നിന്നുള്ള ഇടപെടലുകള്‍ തന്നെയാണ് ഇതിനു കാരണം. എന്നാല്‍ നാം തിരിച്ചറിയേണ്ടത്, രാജ്യത്തെ ഭൂരിപക്ഷവും ഇപ്പോഴും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണെന്നതാണ്. അതുകൊണ്ട് തന്നെ മതനിരപേക്ഷത സംരക്ഷിക്കുവാന്‍ മതരാഷ്ട്ര വാദികളെ നാം അകറ്റി നിറുത്തേണ്ടതുണ്ട്. കേരള മുസ്‌ലിം ഐക്യസംഘമടക്കമുള്ള വിവിധ ധാരകളിലുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംഭാവനയാണ് കേരള നവോത്ഥാനം. സാമൂഹിക നവീകരണത്തിന്റെ പാതയിലൂടെ സധൈര്യം മുന്നേറിയ പ്രസ്ഥാനമാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. സാമൂഹ്യ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരെ ബോധപൂര്‍വം വെട്ടിമാറ്റുന്ന സമയത്ത് അവരെ ഓര്‍ക്കുകയെന്നത് കൂടി ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രവര്‍ത്തനമായി മാറുകയാണ്.
മതവും വിശ്വാസവും വര്‍ഗീയതയെ അംഗീകരിക്കുന്നില്ലെങ്കിലും വര്‍ഗീയതയുമായി വിശ്വാസികള്‍ താദാത്മ്യം പ്രാപിക്കുന്ന കാഴ്ച ചിലപ്പോഴെങ്കിലും കാണുന്നുണ്ട്. ഇത് നാം തിരിച്ചറിയണം. രാജ്യ താല്പര്യങ്ങള്‍ക്കെതിരായുള്ളവരാണ് വര്‍ഗീയ വാദികള്‍ എന്നത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സാമൂഹിക സ്വത്വത്തിലേക്ക് ചുരുങ്ങുമ്പോള്‍ അവിടെ യാഥാസ്ഥിതികത കടന്നുവരുമെന്നും നവോത്ഥാനാശയങ്ങളള്‍ സ്ഥിരമായി ഉയര്‍ത്തുന്നതിലൂടെ മാത്രമെ ഇത് മറികടക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, ഡോ. ഹുസൈന്‍ മടവൂര്‍, അഡ്വ. മായന്‍ കുട്ടി മേത്തര്‍, ഹനീഫ് കായക്കൊടി, അഹമ്മദ് അനസ് മൗലവി, പി കെ അഹമ്മദ്, പി വി അബ്ദുള്‍ വഹാബ് എം പി, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. അന്‍വര്‍ അമീന്‍, അശ്‌റഫ് ശാഹി ഒമാന്‍, യു അബ്ദുല്ല ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു. ഡോ. എ ഐ അബ്ദുള്‍ മജീദ് സ്വലാഹി സ്വാഗതവും നൂര്‍ മുഹമ്മദ് നൂര്‍ഷ നന്ദിയും പറഞ്ഞു.