കുട്ടികാലന്മാര്‍ക്ക് കൂട്ട് പോയ മുതു കാലന്‍, സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് കൂട്ടുപോയ സി പി എം നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഞ്ജു പാര്‍വതി പ്രഭീഷ്

Kerala

വയനാട് പൂക്കോട് വെറ്റിറനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്‌ട്രേറ്റിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയില്‍ പോയ സി പി എം നേതാവും കല്പറ്റ മുന്‍ എം എല്‍ എയുമായ സി കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ശക്തമാകുന്നു. കുട്ടികാലന്മാര്‍ക്ക് കൂട്ട് പോയ മുതു കാലന്‍!! പാല്‍ക്കുടത്തില്‍ തിന്മയുടെ കാളകൂട വിഷം പേറുന്ന വെറും നാലാം കിട ഊച്ചാളി സഖാവിന് അപ്പുറം ഒന്നുമില്ല ഈ മുതുകാലന്‍ എന്ന് പൊതുസമൂഹം ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് പറയുകയാണ് മാധ്യമ പ്രവര്‍ത്തക അഞ്ജു പാര്‍വതി പ്രഭീഷ്.

കുറിപ്പിങ്ങനെ

കാലില്‍ ചെരുപ്പിടാത്ത നന്മയുടെ നിറകുടം ആയ ഈ പാല്‍ക്കാരന്‍ സഖാവിന്റെ അപദാനങ്ങള്‍ ഏറ്റുപ്പാടിയ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു എന്നത് ആത്മനിന്ദയോടെ ഓര്‍ക്കുന്നു. സഖാക്കളേ, ലാളിത്യത്തില്‍ നിങ്ങള്‍ ഇയാളെ മാതൃകയാക്കണം എന്നാണ് അന്ന് എഴുതിയത്. അത്രമേല്‍ പി ആര്‍ വര്‍ക്ക് കൊണ്ട് മഹോന്നതരില്‍ മഹോന്നതന്‍ ആയി ഇങ്ങോരെ ഉയര്‍ത്തിക്കാട്ടിയിരുന്നു മാധ്യമങ്ങള്‍ പോലും. ആ ക്യാപ്‌സ്യൂള്‍ അറിയാതെ വിഴുങ്ങിപ്പോയ ഞാന്‍ ഇന്ന് അത് ഓര്‍ത്ത് ഓക്കാനിക്കുന്നു!!

കുട്ടികാലന്മാര്‍ക്ക് കൂട്ട് പോയ മുതു കാലന്‍!! പാല്‍ക്കുടത്തില്‍ തിന്മയുടെ കാളകൂട വിഷം പേറുന്ന വെറും നാലാം കിട ഊച്ചാളി സഖാവിന് അപ്പുറം ഒന്നുമില്ല ഈ മുതുകാലന്‍ എന്ന് പൊതു സമൂഹം ഇപ്പോള്‍ തിരിച്ചറിയുന്നു. 2016 മുതല്‍ 2021 വരെ ജനങ്ങള്‍ക്കുവേണ്ടി ങഘഅ ആയിരുന്ന ഇയാള്‍ അസ്സല്‍ ഒരു കൊലയാളി കൂട്ടിക്കൊടുപ്പുക്കാരന്‍ മാത്രമായിരുന്നു. എങ്ങനെ തോന്നിയെടോ മുതുകാലാ ഒരു കൊച്ചു പയ്യനെ തച്ചുടച്ചു കൊന്ന കാട്ടാളന്മാര്‍ക്ക് സുരക്ഷയുടെ തണല്‍ കുട പിടിച്ച് കൊടുക്കാന്‍??അയാള്‍ മെമ്പര്‍ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി ആയിരുന്നില്ല, മറിച്ച് വെറും മലരന്‍ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി ആയിരുന്നു.

കമ്മികളില്‍ നല്ല കമ്മി, മനസാക്ഷി ഉള്ള കമ്മി, നന്മ കമ്മി എന്നിങ്ങനെ ഉള്ള തരം തിരിവേ ഇല്ലെന്ന് പൊതുസമൂഹമേ നിങ്ങള്‍ തിരിച്ചറിയുക. ഉള്ളത് അപ്പാടെ ഇത്തരം വിഷ ജീവികള്‍ മാത്രം. പി ആര്‍ പാണന്മാര്‍ പാടിപ്പുകഴ്ത്തിയ നന്മയുടെയും ലാളിത്യത്തിന്റെയും ഹോള്‍സെയില്‍ ഡീലര്‍ ദേ ഇത് പോലുള്ള കാലന്മാരില്‍ നിന്നും അച്ചാരം വാങ്ങുന്നവന്‍ ആണെങ്കില്‍ ബാക്കി ഉള്ള അവറ്റോള്‍ എന്തായിരിക്കും എന്ന് ഓര്‍ത്ത് വച്ചേക്കുക. എന്തായാലും ചെരുപ്പിടാത്ത ഈ മുതുകാലനെ കണ്ടം വഴി ഓടിച്ച ആ ജഡ്ജിന് ബിഗ് സല്യൂട്ട്

അരിയും വാങ്ങി നടന്നു പോകുന്ന ചെരുപ്പ് ഇടാത്ത ശശീന്ദ്രന്‍ സഹാവ്, ഓട്ടോയില്‍ യാത്ര ചെയ്യുന്ന പാവം പാവം ചെരുപ്പ് ഇടാത്ത സഹാവ്, കറവക്കാരന്‍ നന്മയുടെ പാല്‍ക്കുടം സഹാവ് ഇത്യാദി പി ആര്‍ വര്‍ക്ക് അപദാനങ്ങള്‍ അറിയാതെ വിഴുങ്ങിപ്പോയ പൊതുസമൂഹം ഒരൊറ്റ വാക്ക് കൊണ്ട് ഇയാളെ അടയാളപ്പെടുത്തട്ടെ – കാലന്മാരുടെ ഏജന്റ്!!!