സിനിമ ആർട്ടിക്കിൾ.എഴുതിയത് എം. എ സേവ്യർ മാധ്യമ പ്രവർത്തകൻ.
സമഗ്ര സാമൂഹ്യ ജീവിത പ്രശ്നങ്ങൾ പ്രമേയമായ തമിഴ് മലയാളം ചലച്ചിത്രം ഒരുങ്ങുന്നു.
പ്രമുഖ തമിഴ് സംഗീത സംവിധായകൻ ജിത്ത് സ്വതന്ത്ര സിനിമ സംവിധായകൻ ആകുന്ന ചിത്രമാണിത്.
വിഷയം വിവാദമാകുമെന്നതിനാൽ ടൈറ്റ്‌ഇൽ പ്രഖ്യാപനം തിയേറ്റർ റിലീസിനോട് അനുബന്ധമായ് നടക്കും. പളനി, പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം. സമൂഹത്തിൽ എവിടെയും നിരന്തരം അനുഭവപ്പെടുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. അഭിഭാഷകൻ ആയ നായകൻ സാമൂഹ്യ നന്മക്കായി നടത്തുന്ന നിയമ പോരാട്ടം നിലക്കു ന്നില്ല.
തികച്ചും വ്യത്യസ്ത കഥയും എന്നാൽ ഓരോ വ്യക്തിക്കും സ്വന്തം ജീവിതം എന്ന് അനുഭവപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. പന്ത്രണ്ട് സിനിമകൾക്കു സംഗീതം നൽകിയ അനുഭവ സമ്പത്തുള്ള ജിത്ത് തമിഴ് സംഗീത പ്രേമികൾക്കു പ്രിയങ്കരൻ ആണ്.
തപ്പാട്ടം എന്ന ചിത്രത്തിലെ അട എന്നച് ഡാ… എന്ന് ആരംഭിക്കുന്ന ഗാനം ജിത്തിന്റെ ഹിറ്റ് പാട്ടുകളിൽ ഒന്നാണ്.പ്രമുഖ ഗായിക അനുരാധ ശ്രീറാം ആലപിച്ച ഗാനം തമിഴിൽ അതിവേഗം ഹിറ്റ് ആയി. പ്രമുഖ ഗായകർ ആയ മധു ബാലകൃഷ്ണൻ ആലപിച്ച അമ്മാടി.. അ..മ്മാടി… ഗാനവും ഹിറ്റായി നിലനിൽക്കുന്നു. വന്ദന ശ്രീനിവാസൻ പാടിയ സീതയെ സന്ദേഹ പെട്ടാൻ, വേൽമുരുഗൻ പാടിയ വുഡ്ന്ന ഉടക്കന.. ക്കാരെ, നികരിക പാടിയ സിട്ട് കുരുവി, സായി സരൺ ആലപിച്ച പാട്ടുകൾ എന്നിവ ജിത്ത് ഹിറ്റുകളിൽ ചിലത് മാത്രം.
വൻകിട ഗാനമേളകളും പുതു നിര ഗായകരുടെ പുതു ശബ്ദങ്ങളും കാതിനു മധുര തരമായ പുത്തൻ പരീക്ഷണങ്ങളും കൊണ്ട് സംഗീത പ്രേമികളിൽ ജിത്ത് സ്വന്തമായി ഒരിടം കണ്ടെത്തി. സംവിധായകന്റെ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ അതിനൊപ്പം സംഗീത സപര്യ കൈവിടാതെ മുറുകെ പിടിക്കുന്ന കലാകാരൻ.
ഇസെയ് ജ്ഞാനി ഇളയ രാജയുടെ ഇളയ സഹോദരൻ ഗംഗയ് അമരൻ ആണ് ജിത്തിന്റെ മാനസിക ഗുരു. വെട്രി മുളങ്ങാ വരും എന്ന ഗാനം ഗംഗയി അമരൻ ആലപിച്ചത് ജിത്തിന്റെ സംഗീത സംവിധാനത്തിലാണ്. ജിത്തിനൊപ്പം പുതു നിര ഇരട്ട നായികമാരും പുതുമുഖ നായകനും മലയാളം തമിഴ് ചിത്രങ്ങളിൽ തെളിഞ്ഞു വരുന്ന അഭിനേതാക്കളും അഭിനയ മുഹൂർത്തങ്ങൾ ഒരുക്കുന്ന ചിത്രമാണിത്.