തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ നിന്നും കണ്ണൂർ സർവ്വകലാശാലയുടെ അഫ്സലുൽ ഉലമ ബി.എ. അറബിക് ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കോളേജ് സ്റ്റാഫ് കൗൺസിലും വിദ്യാർത്ഥിയൂനിയനും സംയുക്തമായി ആദരിച്ചു.
സംഗമം പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഹുമയൂൺ കബീർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇസ്മാഈൽ കരിയാട് , ഡോ. ശഫീഖ്. മമ്പറം ഡോ. മുസഫർ മുഹമ്മദ്, സുൽഫിയ സത്താർ, മറിയം സിത്താര യു, ജുവൈരിയ്യ കെ, മൂസ പാറാൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധി സഫ്‌വാൻ നന്ദിയും ബിലാൽ പ്രാർത്ഥനയും നടത്തി.