കല്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ തരുവണ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ത്രിദിന കുടുംബ സുസ്ഥിതി പ്രീമാരിറ്റല്‍ പരിശീലനം സമാപിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് പഠിതാക്കള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം സബ് ജഡ്ജിയും വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ സി ഉബൈദുല്ല നിര്‍വ്വഹിച്ചു. എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ എം അബ്ദുല്ല, സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ മെറ്റില്‍ ഡി ചാക്കോ, സ്റ്റാഫ് സെക്രട്ടറി എസ് കെ തങ്ങള്‍ പ്രസംഗിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് കെ ജോബ് സ്വാഗതവും സബ്‌ന നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലെ ആറ് സെഷനുകളിലായി നടന്ന പരിശീലനത്തില്‍ നഫീസ സൈദ് കോഴിക്കോട്, ദാവൂദ് പേരിയ, രതി സുല്‍ത്താന്‍ ബത്തേരി, ഫൈസല്‍ താമരശ്ശേരി, ഷബീബ കൊടുവള്ളി, അഡ്വ. ഷബ്‌ന കല്പറ്റ എന്നിവര്‍ ക്ലാസെടുത്തു.