കല്പറ്റ: കൃഷിഭവനുകളിൽ നിന്ന് കർഷകർക്ക് വിതരണം ചെയ്യുന്ന വിവിധയിനം തൈകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ആയത് നടുന്നതിന് അനുയോജ്യമായ കാലങ്ങളിൽ വിതരണം ചെയ്യണമെന്നും കൃഷിഭവനങ്ങൾ കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നും കേരള കർഷകസംഘം കൽപ്പറ്റ നോർത്ത് വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു.
വില്ലേജ് പ്രസിഡണ്ട് എം ടി ഫിലിപ്പ് അധ്യക്ഷനായിരുന്നു. സെക്രട്ടറി വി. എം റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. സി. കെ ശിവരാമൻ , ദീപുകുമാർ, പി എം ഷംസുദ്ദീൻ, നിഷ , രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.