ഉരുള്‍ ദുരന്തം: ഇരകളായ തയ്യല്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി A K T A

Wayanad

പുല്‍പ്പള്ളി: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ തയ്യല്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങൊരുക്കി A K T A. നമ്മുടെ സഹോദരങ്ങളേ ചേർത്തു പിടിക്കുക എന്ന സന്ദേശവുമായി 25ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മേപ്പാടി ടൗൺ പോലീസ് സ്റ്റേഷന് മുൻവശത്തുള്ള കെട്ടിട ഹാളിൽ നടക്കുന്ന പരിപാടിയില്‍ 80 ഓളം മെമ്പർമാർക്ക് സിംഗർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ പവർ മെഷീനും കട്ടിംഗ് ടേബിൾ സ്റ്റൂൾ കത്രിക തുടങ്ങി തയ്യൽ ജോലിക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യും. A K T A യുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉപകരണങ്ങളുടെ വിതരണോൽഘടനം നിര്‍വഹിക്കും.

ദുഃഖത്തിലും ദുരിതത്തിലുമായ നമ്മുടെ സഹപ്രവർത്തകരെ ചേർത്തു പിടിക്കുന്ന ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിന് സംസ്ഥാന നേതാക്കളോടൊപ്പം മുഴുവൻ എ കെ ടി എ യുടെ മെമ്പർമാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി കെ കെ ബേബി അഭ്യര്‍ത്ഥിച്ചു.