കോഴിക്കോട്: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം കോഴിക്കോട് നടത്തി വരുന്ന മൂന്ന് പ്രമുഖ ഫുൾ-ടൈം റെസിഡൻഷ്യൽ എം ബി എ കോഴ്സുകളായ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (PGP-30 സീറ്റുകൾ) , പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം – ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ് (PGP LSM -10 സീറ്റുകൾ), പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം – ഫിനാൻസ് (PGP FIN-10 സീറ്റുകൾ) എന്നീ കോഴ്സുകളിലേക്ക് വിദേശപൗരന്മാർക്കും പ്രവാസി ഇന്ത്യക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
കേന്ദ്രഗവണ്മെന്റിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ കേരളത്തിലെ ഏക ഐ ഐ എം ആണ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്ഥിതി ചെയുന്ന ഐ ഐ എം കോഴിക്കോട്. ലിംഗ, അക്കാദമിക്, സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന സമൃദ്ധമായ പൈതൃകത്തോടെ, ഐഐഎം കോഴിക്കോട് ലോകസമൂഹത്തിൽ മുൻനിര ബിസിനസ് സ്കൂളുകളിൽ ഇടം പിടിക്കുന്നുണ്ട്.
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2024 NIRF (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് ) റാങ്കിങ് അനുസരിച്ച്, ഐഐഎം കോഴിക്കോടിന് ‘മാനേജ്മെന്റ്’ വിഭാഗത്തിൽ മൂന്നാം സ്ഥാനവും 2024-ലെ ഫിനാൻഷ്യൽ ടൈംസിന്റെ (മാസ്റ്റേഴ്സ് ഇൻ മാനേജ്മന്റ്) ലോകശ്രേണിയിൽ 68-ാമത്തെ സ്ഥാനവും നേടിയിട്ടുണ്ട്. AMBA (അസോസിയേഷൻ ഓഫ് എംബിഎ ), EQUIS (യൂറോപ്യൻ ക്വാളിറ്റി ഇമ്പ്രൂമെന്റ് സിസ്റ്റം) എന്നിവയുടെ അന്താരാഷ്ട്ര അംഗീകാരം നേടിയ ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഐഎം കോഴിക്കോട്.
സൂപർന്യൂമററി സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്ക് അല്ലെങ്കിൽ തുല്യമായ സിജിപിഎ (CGPA) ഉള്ള ഗ്രാജുവേറ്റ് ഡിഗ്രിയും CAT/GRE/GMAT നിശ്ചിത പരീക്ഷ സ്കോറും ആവശ്യമാണ്.
പ്രവേശന പ്രക്രിയ 2025 മാർച്ച് 15-ന് അവസാനിക്കും. അപേക്ഷാ ഫീസ് : 10 യു എസ് ഡോളർ (Study- in-India രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷാ ഫീസില്ല) സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 3/10 എന്ന അനുപാതത്തിൽ സ്കോളർഷിപ്പുകളും ലഭ്യമാണ്.