ആലപ്പുഴ : 2025 -2027 ഐ ജി എം ആലപ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ വലിയകുളം മസ്ജിദ് റഹ്‌മയിൽ ചേർന്ന കൗൺസിൽ യോഗം തെരഞ്ഞെടുത്തു തെരഞ്ഞെടുപ്പ് റിട്ടേനിംഗ് ഓഫീസർ ഷെമീർ ഫലാഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ ജി എം കോഡിനേഷൻ ചുമതലയുള്ള ഡോ. ബേനസീർ കോയ തങ്ങൾ തെരഞ്ഞെടുപ്പു ക്രമീകരണങ്ങൾ വിശദീകരിച്ചു. മണ്ഡലം പ്രസിഡന്റായി ശിഫ ഫാത്തിമയെയും സെക്രട്ടറിയായി ഫിദ ഫാത്തിമ ട്രഷറർ ആലിയാ മുബാറക് എന്നിവരെ യോഗം ഐക്യകണ്ടേനെ തെരഞ്ഞെടുത്തു. വൈ. പ്രസിഡന്റ്റുമാരായി ജംഷീന നസീർ,അഫ്സാന അഫ്സൽ ജോ. സെക്രട്ടറിമാരായി അഡ്വ. റിഹാലു നൗഷാദ്, മുഹ്സിന നഹാസ് എക്സിക്യൂട്ടീവ് അംഗങ്ങളായി മിസ്റിയ നഹാസ്, സഫ യാസ്മിൻ, ഫാത്തിമ അഫസൽ, ഫിസ നജിമോൻ, ഫർഹ നൗറിൻ എന്നിവരെയും തെരഞ്ഞെടുത്തു. കെ എൻ എം മർക്കസു ദ്ദഅവ ജില്ല പ്രസിഡന്റ് എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീർ എം ജി എം മണ്ഡലം സെക്രട്ടറി ഷൈനി ഷെമീർ തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
