കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ഐഎസ്എം കോഴിക്കോട് സൗത്ത് ജില്ലാ ലീഡേർസ് മീറ്റ് ആവശ്യപ്പെട്ടു. വിവിധ ജില്ലകളിലെ സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം ഉണ്ടാകുന്നത് രോഗികളെ പ്രതികൂലമായി ബാധിക്കുമെന്നും ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ അത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളേജ് ഭരണസമിതിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും ഐ എസ്. എം ആവശ്യപ്പെട്ടു ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് ഇൽയാസ് പാലത്ത് അധ്യക്ഷത വഹിച്ചു. ലുഖ്മാൻ അരീക്കോട് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി നവാസ് അൻവാരി,ഡോക്ടർ ജംഷീദ് ഉസ്മാൻ, രജീഷ് നരിക്കുനി , അബൂബക്കർ പുത്തൂർ തുടങ്ങിയവർ സംസാരിച്ചു
