ആലപ്പുഴ : ഐ ജി എം ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർ ഇ സമ്മിറ്റ് വലിയകുളം മസ്ജിദ് റഹ്‌മയിൽ നടത്തി കെ എൻ എം മർക്കസു ദ്ദഅവയുടെ വനിത വിദ്യാർത്ഥി സംഘടനയാണ് ഐ ജി എം മാനവ സമൂഹത്തിന് നന്മയുടെ ദീപം തെളിച്ചു കൊണ്ട് വിദ്യാർത്ഥിനികളുടെ ഇടയിൽ സൂക്ഷ്മത പുലർത്തി ജീവിക്കുവാനും മറ്റ് സഹപ്രവർത്തകരെ നന്മ പ്രവർത്തനങ്ങളിൽ ചേർത്തു പിടിക്കുവാനും ഐ ജി എം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് ഫെബ്രുവരി രണ്ടിന് കോഴിക്കോട് നടക്കുന്ന സമ്മിറ്റിന്റ ഭാഗമായി ഐ ജി എം ആലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സോണൽ സമ്മിറ്റ് കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. പി. നൗഷാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ശിഫ ഫാത്തിമ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഫിദ ഫാത്തിമ സ്വാഗതം ആശംസിച്ചു ഫിദ ഷമീറിന്റെ ഖുർആനിൽ നിന്നും ആരഭിച്ച യോഗത്തിന് കെ എൻ എം മർക്കസു ദ്ദ അവ മണ്ഡലം പ്രസിഡന്റ് പി. നസീർ, സെക്രട്ടറി കലാമുദീൻ ഐ എസ് എം ജില്ലാ സെക്രട്ടറി പി. എച്ച്. അൻസിൽ എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു മൊട്ടിവേഷൻ സ്പീക്കർ സി. പി. അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കുട്ടികൾ സമൂഹത്തിൽ പാലിക്കേണ്ട രീതികളും കടമകളെയും കുറിച്ച് പ്രഭാഷണത്തിൽ പറയുകയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയും കുട്ടികൾക്ക് വേണ്ട എല്ലാ നിർദ്ദേശവും ഖുർആനും സുന്നത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയും അനുസരിച്ചു ജീവിക്കുവാനും പറഞ്ഞു.
ഐ ജി എം കോർഡിനേറ്റർ എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ബേനസീർ കോയ തങ്ങൾ, എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീർ, വൈ.പ്രസിഡന്റ് വഹീദ നൗഷാദ്, സറീന അഫ്സൽ മണ്ഡലം സെക്രട്ടറി ഷൈനി ഷെമീർ തുടങ്ങിയവർ സോണൽ സമ്മിറ്റിനു നേതൃത്വം നൽകി