ഗാസയുടെ പുനരുദ്ധാരണത്തിന് ലോകം ഒന്നിക്കണം: കെ. എൻ. എം മർകസുദ്ദഅവ

Kerala

കോഴിക്കോട് : ഇസ്രയേലിൻ്റെ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനരുദ്ധാരണ്ടത്തിന് ലോക രാഷ്ട്രങ്ങൾ രംഗത്ത് വരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ് അഭ്യർത്ഥിച്ചു. വെടി നിർത്തൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ പലായനം ചെയ്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും പാർപ്പിടം, ശുദ്ധജലം, ഭക്ഷണം തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കാൻ ഖത്തർ തുടങ്ങിയ മധ്യസ്ഥ രാഷ്ട്രങ്ങൾ നേതൃത്വം നല്കണം.

പലസ്തീനിൽ  ഇസ്രായേൽ അധിനിവേശം ശാശ്വതമായി തടയാൻ പശ്ചിമേഷ്യൻ – അറബ് രാഷ്ട്രങ്ങളുടെ ഏകോപിച്ചുള്ള ജാഗ്രത വേണമെന്നും കെ. എൻ. എം മർകസുദ്ദഅവ എക്സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു.

കാമ്പസുകളിൽ ലഹരി മാഫിയ പിടി മുറുക്കുന്നതിനെതിരെ ശക്തമായ നടപടി യെടുക്കാൻ സ്ഥാപന മേധാവികളും സർക്കാറും തയ്യാറാവണം. ജനുവരി 26ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സ്പെഷ്യൽ കൺവെർഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡണ്ട് എം. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ. പി സകരിയ്യ ,എൻ.എം ജലീൽ, ഡോ. ജാബിർ അമാനി, എം.ടി. മനാഫ്, സി.മമ്മു കോട്ടക്കൽ, ഡോ. ഐ.പി സലാം, പി.പി ഖാലിദ്, ഫൈസൽ നൻമണ്ട, എ. ടി. ഹസ്സൻ മദനി, ഡോ. അനസ് കടലുണ്ടി, കെ.പി അബ്ദുറഹീം, ബി.പി എ ഗഫൂർ, എം.കെ. മൂസ , ഡോ. ഫുഖാർ അലി, ഡോ. ഇസ്മായിൽ കരിയാട്,സലീം കരുനാഗപ്പള്ളി, കെ.പി അബ്ദുറഹ്മാൻ സുല്ലമി പ്രസംഗിച്ചു.