സുല്‍ത്താന്‍ ബത്തേരി: സമ്പൂര്‍ണ്ണ അതിവേഗ ഇന്റര്നെറ്റ് ഗ്രാമപഞ്ചായത്താകാന്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നു. കേരളാവിഷന്റെ സഹകരണത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുക. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ.ഫോണ്‍ കണക്ഷന്‍ നല്‍കിവരുന്നത് കേരളാവിഷനാണ്
അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. വൈ ഫൈ മോഡവും, ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈന്‍ ഉള്‍പ്പെടെ 4000 രൂപയോളം ചിലവ് വരുന്ന കണക്ഷനാണ് ഇനി ഓരോ കുടുംബത്തിനും സൗജന്യമായി പദ്ധതിയിലൂടെ ലഭിക്കുക. ഒരു വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും വൈ ഫൈ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാം കൂടാതെ സൗജന്യ വോയ്‌സ് കോളിങ്ങ് സൗകര്യവും ലഭ്യമാകും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വയനാട് വിഷന്‍ ഡയറക്ടര്‍ സി.എച്ച് അബ്ദുള്ള അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഹഫ്‌സത്തിന് വൈഫൈ മോഡം നല്‍കി നിര്‍വഹിച്ചു.
25 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളാവിഷന് 35 ലക്ഷം ഉഭഭോക്താക്കളുണ്ട്. ഡിജിറ്റല്‍ കേബിള്‍ ഠഢ, ബ്രോഡ്ബാന്റ് സര്‍വീസ്, ടെലിഫോണ്‍ സര്‍വീസ് തുടങ്ങി ഒരൊറ്റ കണക്ഷനിലൂടെ നിരവധി സേവനങ്ങള്‍ കേരളാ വിഷന്‍ നല്‍കിവരുന്നുണ്ട്. വരും ദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ പഞ്ചായത്തുളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വാര്‍ഡ് മെമ്പര്‍ മുഖേനയും, പ്രദേശത്തെ കേരളാവിഷന്‍ കേബിള്‍ ഓപ്പറേറ്റേര്‍ വഴിയുമാണ് പദ്ധതിയിലേക്കുള്ള രജിസ്‌റ്റ്രേഷന്‍ നടക്കുന്നത്.