കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് സുല്‍ത്താൻ ബത്തേരി ബുക്ക് ഡിപ്പോയില്‍ നിന്നും പാഠപുസ്തകങ്ങള്‍ എത്തിക്കുന്നതിനായി 1-3 മെട്രിക്ക് ടൺ കപ്പാസിറ്റിയുള്ള ഗുഡ്സ് വാഹനം, ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. വാഹനത്തിന് 50 കിലോമീറ്റര്‍ ദൂരത്തിനുള്ള മിനിമം ചാര്‍ജ്ജും അധിക (ഒരു കിലോ മീറ്റര്‍) ദൂരത്തിനുള്ള നിരക്കുമാണ് രേഖപ്പെടുത്തേണ്ടത്. കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്.
2025 മെയ് 15 ന് ഉച്ചക്ക് 3 മണിവരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 04936 206589, 299370.