നെയ്യാറ്റിൻകര എക്സൈസ് നിരോധിത പുകയില ഉത്പന്ന വിതരണക്കാരെ പിടികൂടി

Thiruvananthapuram

നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ ബീമാപള്ളി സ്വദേശികളായ ഷമീർ നവാസ് എന്നിവർ ഇന്നലെ വെളുപ്പിന് കാറിൽ കടത്തി കൊണ്ടുവന്ന 300 കിലോയോളം പുകയില ഉൽപ്പന്നങ്ങൾ നെയ്യാറ്റിൻകര ഇരുമ്പിൽ ഭാഗത്തുനിന്ന് പിടികൂടി.

ഇവരെ എക്സൈസ് സംഘം കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.

വലിയതോതിൽ ശേഖരിച്ചു വച്ചിരിക്കുന്ന ഗണേഷ് , കൂൾ തുടങ്ങിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ തിരുവനന്തപുരം ജില്ലയിലെ തന്നെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ പതിവ് . പുലർച്ചെ തന്നെ ആഢംബര കാറിൽ ഇത്തരം സാധനങ്ങൾ കൊണ്ടു പോക്കുമ്പോൾ യാതൊരുവിധ പോലീസ് ചെക്കിങ്ങും ഉണ്ടാകാറില്ല.
ഇത് കടത്തുകാർക്ക് കൂടുതൽ സൗകര്യം നൽകുന്നു.

കൂൾ എന്ന പേരിലുള്ള നിരോധിത പുകയില ഉത്പന്നം സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന് കടത്തിക്കൊണ്ടുവന്നവർ പറയുന്നു.

നിരോധിത ഉൽപ്പന്നങ്ങളുടെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണം തുടരുമെന്ന് എക്സൈസ് അറിയിച്ചു. കടത്തിക്കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ 4 ലക്ഷത്തോളം രൂപ വില വരും.

എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് കുമാർ , വിജയമോഹൻ , ഷിന്റോ, അരുൺ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു