ഓട്ടിസം കേന്ദ്രത്തിലെ ഉദ്യാനം നവീകരിച്ച് യു കെ എഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഓട്ടിസം കേന്ദ്രത്തിലെ ഉദ്യാനം നവീകരിച്ച് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍. കരിമ്പാലൂര്‍ ഗവ. എല്‍ പി എസ് ആന്റ് ഓട്ടിസം സെന്ററില്‍ നടന്ന ക്യാമ്പ് ‘സംയോജികയുടെ’ ഭാഗമായി കേന്ദ്രത്തിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉദ്യാന നവീകരണ പ്രവര്‍ത്തനമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് നിര്‍വഹിച്ചത്.

ചുമരുകളില്‍ വര്‍ണ്ണാഭമായ ചിത്രങ്ങള്‍ വരച്ചും, അറ്റകുറ്റപണികള്‍ നിര്‍വഹിച്ചും, ഓട്ടിസം ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്യാനത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് യുകെഎഫ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ഉദ്യാന നവീകരണം നിര്‍വഹിച്ചത്. ഓട്ടിസം കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു പുത്തന്‍ അനുഭവം സൃഷ്ടിക്കാന്‍ യുകെഎഫിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കും സംയോജിക എന്‍എസ്എസ് ക്യാമ്പിനും സാധിച്ചു എന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക എസ്. ലീല പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് ഡയറക്ടര്‍ അമൃത പ്രശോബ് നിര്‍വഹിച്ചു. ഇത്തരത്തില്‍ പഠനത്തോടൊപ്പം സാമൂഹ്യ ബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വെച്ച് പഠന പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ യു കെ എഫ് കോളേജിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നവീകരിച്ച ഉദ്യാനം സ്‌കൂളിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ വ്യക്തമാക്കി.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, പിറ്റിഎ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അഖില്‍ ജെ. ബാബു, ആര്‍. രാഹുല്‍, ധന്യ, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ വിഷ്ണു, രഞ്ജിത്ത്, എന്‍ എസ് എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ ആനന്ദ് പ്രകാശ്, രൂപേഷ്, അമൃത, അതുല്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യാന നവീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *