വുഷു ചാമ്പ്യന്‍ഷിപ്പില്‍ യിന്‍യാങ് സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് ഓവറോള്‍ ചാമ്പ്യന്‍മാര്‍

Sports

കോഴിക്കോട്: ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മുപ്പത്തിരണ്ടാമത് ജില്ലാ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും യിന്‍ യാങ് സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് 137 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി.

ചാമ്പ്യന്‍ഷിപ്പ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ല വുഷു അസോസിയേഷന്‍ പ്രസിഡന്റ് എ പി സൈതാലി ആധ്യക്ഷത വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ: റോയി ജോണ്‍ നിരീക്ഷകനായിരുന്നു.