കാസര്‍ക്കോട്: കാഞ്ഞങ്ങാട് നിന്നും വയോധികയെ കാണാതായതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്ന് മാച്ചിപ്പള്ളി ചന്ദ്ര ഭവനത്തില്‍ ചന്ദ്രിക (63)യെയാണ് കാണാതായത്. 18ന് രാവിലെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയ ചന്ദ്രിക പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരുവനന്തപുരത്താണ് കാണിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് രാജപുരം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണന് കെ കാളിദാസ് അറിയിച്ചു.