കാട്ടുകുളങ്ങര സലഫി മസ്ജിദ് കാനങ്ങോട്ട് സ്‌കൂളിന് കുടിവെള്ള ടാങ്ക് നിര്‍മ്മിച്ചു നല്‍കി

Kozhikode

കോഴിക്കോട്: കാനങ്ങോട്ട് ചാത്തുമെമ്മോറിയല്‍ സ്‌കൂളിന് കാട്ടുകുളങ്ങര സലഫി മസ്ജിദ് നിര്‍മിച്ചു നല്‍കിയ കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കെ എന്‍ എം സംസ്ഥാന ഉപാദ്ധ്യക്ഷനായ ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു.

സ്‌കൂള്‍ പ്രധാനാധ്യപകനും സാഹിത്യകാരനുമായ ജ്യോതിസ് കടപ്രയത്ത്, വാര്‍ഡ് കൗണ്‍സിലര്‍ കവിത അരുണ്‍, സലഫി മസ്ജിദ് പ്രസിഡണ്ട് എം.എസ്. ഇസ്മയില്‍, പി.ടി.എ പ്രസിഡണ്ട് മുസമ്മില്‍ കൊമ്മേരി, എം.പി.ടി.എ പ്രസിഡണ്ട് സ്മിത, പി.ടി ആലി, രാജേഷ്, അഷറഫ്, സ്റ്റാഫ് സിക്രട്ടറി വിന്ധ്യ എന്നിവര്‍ സംസാരിച്ചു.