രേഖകള്‍ ഉണ്ടായിട്ടും വിവരം നല്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

Thiruvananthapuram

തിരുവനന്തപുരം: രേഖകള്‍ ഫയലില്‍ ഉണ്ടായിരുന്നിട്ടും വിവരം മറച്ചുവച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ. കടയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി പി എസ് രാജമോഹനന്‍ നായര്‍ ഇടുക്കി ആലക്കോട് പഞ്ചായത്തില്‍ ആയിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.

ഇ ആര്‍ സജീവ് എന്നയാളുടെ വിവരാവകാശ അപേക്ഷക്ക് കൃത്യമായ വിവരം നല്കാതിരുന്നതിനാണ് 10,000 രൂപ പിഴ ഒടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ എ ഹക്കിം ഉത്തരവായത്. പിഴ തുക ജനുവരി 30നകം ഒടുക്കി എന്ന് ഉറപ്പു വരുത്താന്‍ കൊല്ലം ജില്ലയിലെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *