Friday, July 18, 2025

Cinema

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ തരംഗമാകുന്നു

ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം “ലവ് യു ബേബി” യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ. വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു. പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച […]

ആക്ഷനും ഇരുക്ക്, കാതലും ഇരുക്ക്; തലൈവൻ തലൈവിയുടെ ട്രെയിലർ എത്തി

വിജയ് സേതുപതി – ആകാശ വീരൻ, നിത്യ മേനോൻ – പേരരശി മകിഴിനി എന്നീ ശക്തമായ കഥാപാത്രങ്ങളായി ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ യുടെ കിടിലൻ ട്രെയിലർ പുറത്ത് വിട്ടു . ആക്ഷൻ , നർമ്മം, പ്രണയം , ദാമ്പത്യത്തിലെ സങ്കീർണത , വൈകാരികത എന്നിങ്ങനെ പ്രമേയ ഉള്ളടക്കത്താൽ എല്ലാ തരം പ്രേക്ഷകരേയും ആകർഷിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ച പോലെ ആക്ഷൻ ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയാണ് ‘ […]

Food

ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ ചില പൊടിക്കൈകള്‍

ദോശമാവ് പുളിച്ച് പോവുന്നതാണ് പലരുടേയും പ്രശ്‌നം. ഇതിന പരിഹാരമായി ചില പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. ദോശമാവ് ഒഴിച്ചു വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. കാരണം വെള്ളം പലപ്പോഴും ദോശമാവിനെ പുളിപ്പിക്കുന്ന പ്രക്രിയയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ പുളിച്ച് പോവും. ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളിയെ ഇല്ലാതാക്കും. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ പാടില്ല. ഒരു നുള്ള് […]

Kerala

സംഘ് പരിവാറിന് മണ്ണൊരുക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ സി.പി.എമ്മും ജമാഅത്തും അവസാനിപ്പിക്കണം: കെ.എന്‍ .എം മര്‍കസുദ്ദഅവ

കോഴിക്കോട് : മുസ്‌ലിം സമുദായത്തിലെ ഒരു ചെറുവിഭാഗത്തിന്റെ വൈകാരിക പ്രകോപനങ്ങളെ മുന്‍നിര്‍ത്തി മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന നിലപാട് രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ മേഖലയില്‍ നാളിതുവരെ മുസ്‌ലിം സമുദായം സ്വീകരിച്ചുവന്ന നയസമീപനങ്ങള്‍ പ്രകോപനപരമായിരുന്നില്ലെന്നത് കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകള്‍ സാക്ഷിയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അനിസ്‌ലാമികമെന്ന് പറഞ്ഞ് വളരെ കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയ വനവാസം സ്വീകരിച്ച് മാറിനിന്ന ഒരു സംഘടന നടത്തുന്ന പ്രകോപനപരമായ രാഷ്ട്രീയം മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ വളര്‍ത്തുകയാണ്. […]

റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട കോട്ടയം റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍കുമാറിന്‍റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

വ്യവസായങ്ങള്‍ക്കുള്ള അനുമതി എളുപ്പത്തിലാക്കി കേന്ദ്ര-സംസ്ഥാന പോര്‍ട്ടലുകളുടെ ഏകോപനം

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റിൽ വൻ തീപ്പിടുത്തം, ആളപായമില്ല; കാലിക്കറ്റ് ടെക്സ്റ്റെയിൽസ് ഒന്നാകെ കത്തി നശിച്ചു; 2007 ലെ മിഠായി തെരുവ് തീപിടുത്ത സമാനമായ സംഭവം

ആംഗ്യ ഭാഷ ഇനി കീബോർഡുകളിലും

സംഘ്പരിവാര്‍ ആള്‍കൂട്ട കൊലപാതകം, സര്‍ക്കാര്‍ ഇടപെടണം; ജാതി സെന്‍സസ് പ്രഖ്യാപനത്തിലൊതുങ്ങരുത്: കെ.എന്‍.എം മര്‍കസുദ്ദഅവ

Gulf News

ഒത്തുചേർന്നു ജീവൻ പകരാൻ ANRIA രക്തദാന ക്യാമ്പ്

അബുദാബി : അങ്കമാലി NRI അസോസിയേഷൻ ANRIA അബുദാബിയുടെ നേതൃത്വത്തിൽ അബുദാബി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചുകൊണ്ടു ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം ജീവദാനം എന്ന സന്ദേശം ഉയർത്തി രാവിലെ 9:30 മുതൽ ആരംഭിച്ച ക്യാമ്പിൽ ANRIA അംഗങ്ങളും സ്വദേശികളും വിദേശികളുമുൾപ്പടെ നൂറിൽപരം രക്തദാതാക്കൾ പങ്കാളികളായി. കൂടാതെ സന്നദ്ധരായവരിൽ നിന്നും പ്ലേറ്റ്ലറ്റു ദാനവും ഇതോടൊപ്പം നടന്നു. തുടർച്ചയായി പതിമൂന്നാമത്തെ വർഷവും അബുദാബി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചുകൊണ്ട് വലിയ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും […]

Follow Us

ntv recent

advertisement

മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു

കാസർഗോഡ്: മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും പ്രതി അക്രമം നടത്തി. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ അയൽവാസി ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് അയല്‍വാസിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം […]